ജപ്തി ഭീഷണി: ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ജപ്തി ഭീഷണി: ഇടുക്കിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് ആത്മഹത്യ ചെയ്തത്. റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ഒരു മാസം മുമ്പാണ് സുരേന്ദ്രന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്.

തന്റെ ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തി ആറു ലക്ഷത്തോളം രൂപ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും സുരേന്ദ്രന്‍ വായ്പയായി എടുത്തിരുന്നു.

ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന്‍ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply