കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കടബാധ്യത: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി മരക്കടവ് സ്വദേശി ചുളുഗോഡ് എങ്കിട്ടന്‍ (55) എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

കര്‍ഷകന്റെ ആത്മഹത്യയ്ക്ക് കാരണം കടബാധ്യതയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. എങ്കിട്ടന് മൂന്നുലക്ഷത്തോളം രൂപ കടബാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴ കുറവായതിനാല്‍ കടമെടുത്തു വിതച്ച കൃഷി നശിച്ചതില്‍ ഇയാള്‍ നിരാശനായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment