സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ

സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ

തിരുനെല്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ കര്‍ഷക വായ്പ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

വയനാട് തൃശ്ശിലേരി ആനപ്പാറ സ്വദേശി ടി വി കൃഷ്ണകുമാറിനെയാണ് (55) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷ്ണകുമാറിന് വിവിധ ബാങ്കുകളിലായി എട്ട് ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. രത്നമാണ് ഭാര്യ. സത്യന്‍, സുരേന്ദ്രന്‍, പത്മാവതി, മഞ്ജു എന്നിവര്‍ മക്കളാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*