കോട്ടയത്ത് മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍
കോട്ടയത്ത് മരുമകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍
കോട്ടയത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരുമകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. കറുകച്ചാല്‍ ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലന്‍ (58) ആണ് മകന്‍ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23)യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത്.
ഗുരുതരമായി പൊള്ളലേറ്റ വിജിത ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സ്ത്രീധനം ആവശ്യപ്പെട്ട് ഗോപാലന്‍ വീട്ടില്‍ ബഹളം വെയ്ക്കുന്നതും വിജിതയെ ഉപദ്രവിക്കുന്നതും പതിവായിരുന്നെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസവും രാത്രി ഒന്‍പതരയോടെ വഴക്കുണ്ടാകുകയും വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വിജിത മെഴുകുതിരിയുമായി അടുക്കള ഭാഗത്തേക്ക് ഇറങ്ങുന്നതിനിടെ വാതിലിന് പിന്നില്‍ മറഞ്ഞുനിന്ന ഗോപാലന്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ വിജിതയുടെ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു.
തുടര്‍ന്ന് വിജിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഗോപനും അമ്മയും ചേര്‍ന്നാണ് ശരീരത്തിലെ തീകെടുത്തിയത്. പിന്നീടിവര്‍ അയല്‍വാസികളോടൊപ്പം വിജിതയെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
വിജിതയുടെ നില ഗുരുതരമാണ്. ശരീരത്തില്‍ 55 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഗോപാലനെ ചങ്ങനാശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനും പീഡനശ്രമത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവും കേസെടുത്തു.
Leave a Reply