നാലാമതും പെണ്‍കുട്ടി ; മൂത്ത പെൺമക്കളെ കിണറ്റിലെറിഞ്ഞ് പിതാവ് ആത്‍മഹത്യ ചെയ്തു

ഗാന്ധിന​ഗർ: പ്രായപൂർത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ കിണറ്റിൽ എറിഞ്ഞുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബാലിയ ഗ്രാമത്തിലാണ് സംഭവം. റാസിക് സോളങ്കി(35) എന്ന കർഷകനാണ് ഈ കൃത്യം ചെയ്തത്.

ഭാര്യ നാലാമതും പെൺകുഞ്ഞിന് ജന്മം നൽകിയതോടെ അസ്വസ്ഥനായാണ് സോളങ്കി ഈ പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ജലി (7), റിയ (5), ജൽപ (3) എന്നിവരുടെ മൃതദേഹങ്ങൾ വീടിനടുത്തുള്ള കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി.

ഇയാൾ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവ ദിവസം തന്റെ ഓരോ കുഞ്ഞുങ്ങളെയായി കിണറ്റിൽ എറിഞ്ഞ ശേഷം സോളങ്കി ആത്മഹത്യ ചെയ്യുകായിരുന്നു. അന്നേദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*