നിര്‍ത്താതെയുള്ള കരച്ചില്‍ ശല്യമായി: പിതാവ് ഒന്നര വയസ്സുകാരിയെ നിലത്തടിച്ച് കൊന്നു

നിര്‍ത്താതെയുള്ള കരച്ചില്‍ ശല്യമായി: പിതാവ് ഒന്നര വയസ്സുകാരിയെ നിലത്തടിച്ച് കൊന്നു

കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ ശല്യമായതോടെ പിതാവ് കുട്ടിയെ നിലത്തടിച്ചു കൊന്നു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. രുപാലി എന്ന ഒന്നരവയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. കൊലപാതക ശേഷം കുഞ്ഞിന്റെ ശരീരം ഇയാള്‍ അടുത്തുള്ള അഴുക്കുചാലിന് സമീപത്തെ ഒരു കല്ലിനടിയില്‍ ഉപേക്ഷിച്ചു. ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് കുഞ്ഞിന്റെ ശരീരം ആദ്യം കണ്ടത്. കൊലപാതകക്കുറ്റത്തിനാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.

കൊലപ്പെടുത്തിയ കുഞ്ഞിനെക്കൂടാതെ ഇയാള്‍ക്ക് വേറെയും മൂന്ന് മക്കളുണ്ട്. സംഭവസമയത്ത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. മൂന്നും അഞ്ചും വയസുള്ള കുട്ടികള്‍ കൃത്യം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു.

ഒരു KSRTC അപാരത… ഇത് ഇങ്ങനോന്നുമാല്ലെട…..നമുക്ക് പോണ്ടേ….

ഒരു KSRTC അപാരത… ഇത് ഇങ്ങനോന്നുമാല്ലെട…..നമുക്ക് പോണ്ടേ….

Rashtrabhoomi இடுகையிட்ட தேதி: வெள்ளி, 19 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*