മരുമകളെ സ്വന്തമാക്കാന്‍ പിതാവ് സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നു

മരുമകളെ സ്വന്തമാക്കാന്‍ പിതാവ് സ്വന്തം മകനെ വെട്ടിനുറുക്കി കൊന്നു

ലുധിയാന: മകനെ വെട്ടി നുറുക്കി കൊലപ്പെടുത്തിയ അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. മരുമകളെ വിവാഹം കഴിക്കാനാണ് ഇയാള്‍ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയത്.

മകനായ രജ്വിന്ദര്‍ സിങ്(40) ആണ് അടി ദാരുണമായി കൊല്ലപ്പെട്ടത്. രജ്വിന്ദര്‍ സിഗിന്‍റെ പിതാവ് ഛോട്ടാസിഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് സംഭവം. ഉറങ്ങികിടന്നിരുന്ന രജ്വിന്ദര്‍ സിഗിനെ ഛോട്ടാസിങ് തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ചെറുകഷണങ്ങളാക്കി പ്ലാസ്റ്റിക് കവറിലാക്കി കാനയില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപത്തു ഉറങ്ങികിടന്നിരുന്ന ഇയാളുടെ അനന്തിരവന്‍ ഉറക്കം ഉണര്‍ന്നതാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.

മുറിയി രക്തം തലം കെട്ടി കിടക്കുന്നത് കണ്ട അനന്തിരവന്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രജീന്ദര്‍ ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

എന്നാല്‍ മരുമകള്‍ക്ക് അമ്മയച്ചനുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതേ ചൊല്ലി വീട്ടില്‍ കലഹം പതിവായിരുന്നു. ഛോട്ടാസിങിനെതിരെ കൊലപാതകം , തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply