ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു
ഫ്രാങ്കോയ്‌ക്കെതിരെ പരാതി നൽകിയ വൈദികൻ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞു
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കാനായി തന്റെ മുറിയിലേക്ക് പോയ ഫാദറിനെ ഇന്ന് രാവിലെ കുർബാനയ്‌ക്കും കാണാഞ്ഞതിനെത്തുടർന്ന് ചാപ്പലിലുള്ളവർ അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെല്ലുകയായിരുന്നു. മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നതിനാൽ വാതിൽ ചവിട്ടിപൊളിച്ചാണ് അകത്ത് കടന്ന് മൃതദേഹം പുറത്തെടുത്തത്.
Leave a Reply
You must be logged in to post a comment.