അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു
അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു…ഈ പോസ്റ്റ് വായിക്കാതെ പോകരുത്….
അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു ഫോട്ടോയിലോക്കെ നീയും ഉണ്ട് എന്നുപറഞ്ഞു ഒരുതരത്തിൽ സമാധാനപ്പെടുത്തി വച്ചേക്കുവാ …. മകന്റെ പിറന്നാളിന് സ്നേഹസമ്മാനമൊരുക്കി ഒരു അച്ഛൻ; കണ്ണ് നനയ്ക്കുന്ന ഒരു കുറിപ്പ്.
ഫേസ്ബുക്കിലിട്ട പോസ്റ്റുകളിലും വാർത്തകളിലും അച്ഛനുമമ്മയും മാത്രമേയുള്ളു താനില്ല എന്ന് പറഞ്ഞ് വിഷമിച്ച മകന് പിറന്നാൾ സമ്മാനവുമായി ഒരു അച്ഛൻ. മകന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കാനായി ആ ചിത്രങ്ങളിൽ അവൻ അമ്മയുടെ വയറ്റിലാണുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം. വായനക്കാരുടെ കണ്ണ് നനയിക്കുന്ന ഒരു കുറിപ്പ് വായിക്കാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പ്രിയമുള്ളവരേ,
ഇന്ന് നമ്മുടെ കിച്ചൂന്റെ അഞ്ചാംപിറന്നാളാണ് എന്നത്തേയുംപോലെ കുഞ്ഞിക്കേക്കും, കുഞ്ഞിപ്പായസവുമായി വലിയ ആഘോഷം.എന്റെ പിറന്നാൾ ഫോട്ടോയിൽ കുമ്മനടിച്ചവനാ..പകരം ഞാൻ നിന്റെ പിറന്നാളിന് കാണിച്ചുതരാടാ എന്നുപറഞ്ഞതാ …പക്ഷേ കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന്റെ ഓൺലൈൻ വാർത്തകളിൽ മുഴുവൻ എന്റെയും അച്ചൂന്റെയും ഫോട്ടോ മാത്രം കണ്ട് ആശാൻ കട്ടകലിപ്പിലാ…..
നിങ്ങളുരണ്ടും മാത്രേ ഉള്ളോ?കിച്ചു ഇല്ലേയെന്നും ചോദിച്ചു … അപ്പോൾ ഞാൻപറഞ്ഞു എടാ നീ അപ്പോൾ അമ്മേടെ കുമ്പിയിൽ (വയറിനുള്ളിൽ )ഉണ്ടല്ലോ …അച്ഛനും അമ്മയും,അമ്മേടെ കുമ്പിയിൽ നീയും …അതിനകത്തായോണ്ടല്ലേ നിന്നെ കാണാത്തതു ഫോട്ടോയിലോക്കെ നീയും ഉണ്ട് എന്നുപറഞ്ഞു ഒരുതരത്തിൽ സമാധാനപ്പെടുത്തി വച്ചേക്കുവാ …. ഓൺലൈൻ പോർട്ടലിൽ വന്ന എൻഗേജ്‌മെന്റ് ഫോട്ടോ കാണിച്ചാണ് ഈ കടുത്ത നുണപറഞ്ഞു വച്ചേക്കുന്നത്.
ഇച്ചിരിക്കൂടെ വലുതാവുമ്പോൾ അച്ഛാ നിങ്ങളുടെ എൻഗേജ്‌മെന്റ് ഫോട്ടോയിൽ എങ്ങനാ അമ്മേടെ കുമ്പിയിൽ ഞാൻ വന്നതെന്ന് ചോദിച്ചാൽ യെസ് ….ഞാൻ പെട്ട് അതോണ്ട് ഇന്നത്തെദിവസം അവന്റെ മാത്രംഫോട്ടോമതി .നിങ്ങളോരോരുത്തരുടേയും സ്നേഹംതന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷവും, ആഘോഷവും ….ഞങ്ങളോട് കാണിക്കുന്ന വലിയ സ്നേഹത്തിനു, ചേർത്തുപിടിക്കലിന് അവന്റെ വക എല്ലാവർക്കും ചക്കരയുമ്മകൾ.
Leave a Reply
You must be logged in to post a comment.