പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത മകളെ ഒരു വര്‍ഷത്തിലധികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
പെരുമ്പാവൂരില്‍ ഒരു വര്‍ഷത്തിലധികമായി പതിമൂന്നുകാരിയെ പീഡിപ്പിച്ചിരുന്ന പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
പിതാവില്‍ നിന്നും ഒരു വഷത്തിലേറെയായി പീഡനം സഹിക്കുവായിരുന്നെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭിഷണിപ്പെടുത്തിയിരുന്നതിനാല്‍ വിവരം പുറത്തുപറയാന്‍ കഴിഞ്ഞില്ലെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്.
42കാരനായ പിതാവ് കുട്ടി വേദനയും ശാരീരിക അസ്വസ്ഥതകളും മൂലം കരയുമ്പോള്‍ വായ്പൊത്തിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നെന്നണ് പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കിട്ടുള്ളത്.
ഡ്രൈവറാ പെണ്‍കുട്ടിയുടെ പിതാവ് ലഹരിയ്ക്കായി മദ്യവും കഞ്ചാവും മാത്രമല്ല മാനസിക രോഗ ചികത്സയ്ക്കുള്ള ഗുളകകളും ഉപയോഗിച്ചിരുന്നതായി പെരുമ്പാവൂര്‍ പൊലീസ് അറിയിച്ചു.
പീഡനം ഇയാള്‍ നിഷേധിച്ചെങ്കിലും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ഗുളിക കഴിച്ചിട്ട് കിടക്കുന്നതല്ലേ എന്നും ചിലപ്പോള്‍ സംഭവച്ചിരിക്കാം എന്നുമായിരുന്നു ഇയാളുടെ മറുപടിയെന്നാണ് പൊലീസ് പറയുന്നത്.
മാതാപിതാക്കളും പെണ്‍കുട്ടിയും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. കിടന്നയുടന്‍ ഉറക്കംപിടിക്കുന്ന മാതാവിന്റെ രീതി മുതലാക്കിയാണ് പിതാവ് മകളെ ഉപദ്രവിച്ചിരുന്നത്.
ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്. ബലാല്‍സംഗം, ബാലപീഡനം എന്നിവ കണക്കിലെടുത്ത് പോക്‌സോ കേസാണ് ഇയാള്‍ക്കെതിരെ എടുത്തിട്ടുള്ളത്
Leave a Reply