കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍
കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കല്‍ റിമാന്‍ഡില്‍
[the_ad id=”710″]
കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുഖ്യപ്രതി ഫാ. തോമസ് പീലിയാനിക്കലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്.
കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വായ്പ നല്‍കാന്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രൂപ്പില്‍പെട്ട കര്‍ഷകര്‍ അതിന്റെ പേരില്‍ കടക്കെണിയിലാവുകയും ചെയ്‌തെന്ന പരാതിയിലാണ് പീലിയാനിക്കല്‍ പ്രതിയായത്. ഈ സംഭവത്തില്‍ വിവിധ സ്‌റ്റേഷനിലായി 12 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെക്കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എന്‍.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.
[the_ad id=”711″]ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ.പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. അതിനിടെയാണു കുട്ടനാട് വികസന സമിതി ഓഫിസില്‍ നിന്നു ഫാ.തോമസിനെ കസ്റ്റഡിയിലെടുത്തത്. സമിതി എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഇദ്ദേഹം.
നിലവില്‍ ആറ് കേസാണ് ഫാ. പീലിയാനിക്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഇതില്‍ രണ്ട് കേസില്‍ നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ നാല് കേസിലാണ് അറസറ്റ് ചെയ്തതെന്ന് ഡിവൈ.എസ്.പി അറിയിച്ചു. പീലിയാനിക്കലിനെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ബുധനാഴ്ച രാമങ്കരി കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു.
Leave a Reply