കുടുംബകലഹം: മകളെ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

കുടുംബകലഹം: മകളെ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

മകളെ പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര നോര്‍ത്ത് ഞാലകം കരയില്‍ യൂണിവേഴ്‌സിറ്റി ഭാഗത്തു തമ്പിക്കുടി അബൂബക്കര്‍ (43) ആണ് അറസ്റ്റിലായത്.

കുടുംബകലഹത്തെ തുടര്‍ന്ന് 12 വയസ്സുള്ള മകളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ചതിനാണ് അബൂബക്കറെ അറസ്റ്റ് ചെയ്തത്. അബൂബക്കറും കുടുംബവും കളമശേരിയില്‍ താമസിക്കുകയായിരുന്നു.

അബൂബക്കര്‍ സ്ഥിരമായി മദ്യപിക്കുകയും ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വഴക്ക് പതിവായതോടെ ഒരാഴ്ച മുന്‍പ് പ്രതിയുടെ ഭാര്യയും കുട്ടികളും പെരുമ്പാവൂരിലെ കുടുംബവീട്ടിലേക്കു മാറി താമസിച്ചിരുന്നു.

അബൂബക്കര്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി ഈ വീട്ടിലെത്തി ഇളയ മകളെ സെറ്റിയില്‍ പിടിച്ചിരുത്തി. തുടര്‍ന്ന് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ കുട്ടിയുടെ ദേഹത്ത് ഒഴിച്ചു.

ശേഷം ഇയാള്‍ സിഗരറ്റ് ലാംപ് ഉപയോഗിച്ച് തീ കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ ഭാര്യയും അവരുടെ മാതാവും തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ പ്രതി അവരെ മര്‍ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു.

ബഹളം കേട്ട് അയല്‍വാസികള്‍ അവിടേയ്ക്ക് എത്തിയപ്പോഴേക്കും അബൂബക്കര്‍ ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് സിഐ കെ.സുമേഷ്, എസ്‌ഐമാരായ ജയകുമാരന്‍നായര്‍, ലൈസാദ് മുഹമ്മദ്, കെ.പി.എല്‍ദോസ്, വനിത സിപിഒ ധന്യ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply