‘എന്റെ ശരീരം, എന്റെ ചട്ടങ്ങള്‍’; സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്ക് ദംഗല്‍ നായികയുടെ മറുപടി

‘എന്റെ ശരീരം, എന്റെ ചട്ടങ്ങള്‍’; സോഷ്യല്‍ മീഡിയ വിമര്‍ശകര്‍ക്ക് ദംഗല്‍ നായികയുടെ മറുപടി

ദംഗല്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് ഫാത്തിമ സന ഷെയ്ക്ക്. താരത്തിന്റെ ചിത്രത്തിലെ പ്രകടനം കണ്ട് ആരാധകര്‍ ഒന്നടങ്കം കൈയ്യടിച്ചിരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഫ്‌ലോറിഡയില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രം താരം പങ്കുവെച്ചിരുന്നു. ഇതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ഫ്‌ളോറിഡയില്‍ അവധി ആഘോഷിക്കുന്ന താരം ഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്.

പുണ്യ റമദാന്‍ മാസത്തില്‍ വ്രതം നോക്കുന്നില്ലേയെന്ന് ചോദിച്ചായിരുന്നു താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍ തനിക്കെതിരെ കമന്റ് ചെയ്ത യൂസറിന് തക്ക മറുപടി കൊടുത്തിരിക്കുകയാണ് താരമിപ്പോള്‍.’ നിങ്ങളെ ഞാന്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു..

എന്റെ ശരീരം എന്റെ ചട്ടങ്ള്‍.’എന്നായിരുന്നു താരത്തിന്റെ തിരിച്ചുള്ള മറിപടി. താരം ഇപ്പോള്‍ സെയ്ഫ് അലി ഖാന്‍ നായകനായ ‘ബൂട്ട് പൊലീസ്’ എന്ന പുതിയ ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment