ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന പോസ്റ്റുമായി അന്ന ഹൈബി ഈഡൻ: ബലാത്സംഗം തടുക്കാനായില്ലെങ്കിൽ ആസ്വദിക്കണമെന്ന പോസ്റ്റ് വിവാദത്തിലേക്ക്
കൊച്ചി: ബലാത്സംഗത്തെ നിസാരവൽക്കരിച്ച് അന്ന ഹൈബി ഈഡൻ, ബലാത്സംഗത്തെ നിസാരവത്കരിക്കുന്ന തരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ട എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്റ ഈഡനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. വിധിയെന്നത് ബലാത്സംഗം പോലെയാണെന്നും, തടുക്കാൻ സാധിച്ചില്ലെങ്കിൽ അത് ആസ്വദിക്കണമെന്നുമാണ് അന്ന ഫെയ്സ്ബുക്കിൽ കുറിച്ചത്.
എന്നാൽ കനത്ത മഴയിൽ തിങ്കളാഴ്ച ഹൈബി ഈഡന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു. വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം ഹൈബി ഈഡൻ ഐസ് ക്രീം കഴിക്കുന്ന ചിത്രവും പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പോസ്റ്റിലെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. വിവാദമായതോടെ അന്ന പോസ്റ്റ് നീക്കം ചെയ്തു. എന്നാല്‍ ഇതിനകം തന്നെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ അന്ന ലിൻറ ഈഡൻ ഖേദം പ്രകടിപ്പിച്ചു.
Leave a Reply