ഫേസ്ബുക്ക് തലപ്പത്ത് നിന്ന് സുക്കർബർ​ഗിനെ മാറ്റുമോ? തീരുമാനം മെയ് 30ന്

സന്‍ഫ്രാന്‍സിസ്കോ: മാര്‍ക്ക് സുക്കര്‍ബര്‍​ഗ് പുറത്തേക്കോ?? ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ആ സ്ഥാനം നഷ്ടപ്പെടുമോ എന്ന് മെയ് 30 ന് തീരുമാനമാകും. അടുത്തിടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മൂലം പ്രതിസന്ധിയിലായ ഫേസ്ബുക്ക് ഡയറക്ടർ ബോർഡിൽ നിന്നും സുക്കർബർഗിനെ പുറത്താക്കണോ എന്ന തീരുമാനം മെയ് 30നാണ് എടുക്കുക

എന്നാൽ ഇതിന് മുൻപ് ഉയർന്നുവന്ന സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും ഉന്നയിച്ച് സുക്കര്‍ബര്‍ഗിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഫേസ്ബുക്കിലെ ഒരു കൂട്ടം ഡയറക്ടര്‍മാര്‍. പ്രത്യക്ഷത്തില്‍ ഇവര്‍ ഒരു പ്രതിഷേധവും നടത്തുന്നില്ലെങ്കിലും. എല്ലാം അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. സക്കർബർഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വൻപ്രചാരണമാണ് നടക്കുന്നത്. ആക്ടിവിസ്റ്റ് സംഘടനകളായ കളർ ഓഫ് ചെയ്‍ഞ്ച്, മജോരിറ്റി ആക്ഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സുക്കർബർഗിനെതിരെയുള്ള നീക്കം.]

കൂടാതെ പുറത്ത് വരുന്ന റിപ്പോർട്ടുകൾപ്രകാരം ഇനി വരാനിരിക്കുന്ന യോഗത്തിൽ ആ നിർദേശത്തിനു പിന്തുണ ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തു നിന്ന് സുക്കർബർഗ് ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വരും. തുടർച്ചയായ വിവാദങ്ങളെത്തുടർന്നു കമ്പനി നേരിടുന്ന തിരിച്ചടികളാണ് സുക്കർബർഗിനെതിരെ തിരിയാൻ ഓഹരിയുടമകളെ പ്രേരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുക്കര്‍ബര്‍ഗിനുമേല്‍ ഫെയ്‌സ്ബുക് ഓഹരിയുടമകള്‍ നേരത്തെയും സമ്മര്‍ദ്ദം ചെലുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*