16കാരി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

ദുബായ്: യുഎഇ-യിലെ മലയാളി പ്രവാസികളെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു മലയാളിവിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഷാര്‍ജയില്‍ മലയാളിബാലിക താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ച ഞെട്ടലിനിടെയാണ് സമാനമായി ഉമ്മുല്‍ഖുവൈനിൽ 16 വയസുകാരി വീടിന് മുകളില്‍ നിന്നും വീണു മരിച്ചത്. കണ്ണൂര്‍ സിറ്റി ചിറക്കല്‍കുളം അസീസ് മന്‍സിലില്‍ ഫിറോസിന്റെയും ശര്‍മിനാസിന്റെയും മകള്‍ മഹെക് ഫിറോസ് ആണ് മരിച്ചത്.

ഉമ്മുല്‍ ഖുവൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മഹെക് പഠനത്തില്‍ മിടുക്കിയുമായിരുന്നുവെങ്കിലും മാനസികാരോഗ്യപ്രയാസങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച രാത്രിയാണ് എന്‍ബിക്യൂ ബാങ്കിന് പിറകുവശത്തെ വീട്ടില്‍ നടന്ന അത്യാഹിതം പോലീസ് എത്തിയപ്പോള്‍ ആണ് വീട്ടുകാര്‍ അറിയുന്നത്.

ഷാര്‍ജയില്‍ കഴിഞ്ഞ ദിവസം എറണാകുളം സ്വദേശികളുടെ മകളാണ് താമസിക്കുന്ന കെട്ടിടത്തിന്റെ പത്താംനിലയില്‍നിന്നും വീണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*