അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി വനിതാ ബോക്‌സര്‍

അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി വനിതാ ബോക്‌സര്‍

ലക്‌നൗ: അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊതിരെ തല്ലി വനിതാ ബോക്‌സര്‍. 18 കാരിയായ വനിതാ ബോക്‌സിംഗ് വിദ്യാര്‍ത്ഥിയാണ് പൊതുമധ്യത്തില്‍ വച്ച് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ കയ്യോടെ പിടികൂടി മര്‍ദ്ദിച്ചത്.

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യുവാവിന്റെ ടീ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. നിഷ പ്രവീണ്‍ എന്ന പെണ്‍കുട്ടിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ മര്‍ദ്ദിച്ചത്.

നിഷയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും നിലത്തുവീഴുകയും മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അമ്മയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് നിഷയെ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment