വണ്ണം കുറക്കാൻ കഴിക്കാം പെരുംജീരകം

വണ്ണം കുറക്കാൻ കഴിക്കാം പെരുംജീരകം

കറികളിൽ ചേർക്കാൻ മാത്രമല്ല പെരും ജീരകം ,അറിയാം പെരും ജീരകത്തിന്റെ ​ഗുണങ്ങളെക്കുറിയ്ച്ച്, വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം.

ഉച്ചയൂണിന് ശേഷം പെരുംജീരകം വായിലിട്ട് ചവയ്ക്കുന്നത് പണ്ട് നമ്മുടെ വീടുകളില്‍ ഉണ്ടായിരുന്ന ശീലങ്ങളില്‍ ഒന്നായിരുന്നു. വായ്ക്ക് ഉന്മേഷം തരുന്നത് മാത്രമല്ല വെറെയും പല ഗുണങ്ങളും ഇവയ്ക്കുണ്ട്.

നന്നായി തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നതും പണ്ടുകാലം മുതല്‍ക്കേ ഉള്ള ശീലമായിരുന്നു. ദാഹശമനിയായി കുടിക്കാന്‍ നല്‍കിയിരുന്നത് ഈ വെള്ളമാണ്. എന്നാല്‍ കാലക്രമേണ ജീരകവെള്ളം ഉപയോഗിക്കുന്നത് കുറഞ്ഞുവന്നു. പതിമുഖം ഉള്‍പ്പടെയുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള ദഹശമനികള്‍ ഇപ്പോള്‍ വിപണിയില്‍ വ്യാപകമാണ്.

എന്നാൽ വൈറ്റമിനുകളും മിനറലുകളും ധാരാളം അടങ്ങിയ പെരുംജീരകം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നിങ്ങളിലെ അമിത വിശപ്പ് നിയന്ത്രിക്കാന്‍ പെരുംജീരകം സഹായിക്കും. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ കൊറിക്കണം എന്ന് തോന്നുമ്പോള്‍ പെരുംജീരകം എടുത്ത് വായിലിട്ട് വെറുതേ ചവച്ചാല്‍ മതി. ഒരു സ്പൂണ്‍ പെരുംജീരകത്തില്‍ 20 കലോറിയും ഒരു ഗ്രാം പ്രോട്ടീനും രണ്ട് ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്.

പെരുംജീരകം അമിതവണ്ണം കുറയ്ക്കാനായി എങ്ങനെ കഴിക്കാം?

രണ്ട് സ്പൂണ്‍ പെരുംജീരകം ഒരു ലിറ്റര്‍ വെള്ളത്തലിട്ട് തിളപ്പിക്കണം. ഒരു രാത്രി മുഴുവന്‍ അടച്ചു വെച്ചതിന് ശേഷം രാവിലെ ഇത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ആദ്യം ഒരു ഗ്ലാസ് വീതം ദിവസവും രാവിലെ കുടിക്കാന്‍ ശ്രമിക്കണം. പിന്നീട് ഒന്ന് എന്നുള്ളത് നാല് ഗ്ലാസ്സ് വരെയാക്കിയാല്‍ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*