എന്നും ഉലുവാവെള്ളം കുടിക്കുന്നത് ശീലമാക്കാം

ഗുണ​ഗണങ്ങൾ ഏറെയുള്ള ഒന്നാണ് ഉലുവ , ഇത് ദിനവും വെള്ളം തിളപ്പിച്ച് കുടിക്കുന്നത് നമ്മുടെശരീരത്തിന്റെ പ്രതിരോധ ശേഷി അടക്കം വർധിപ്പിയ്ക്കും. ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയ ഉലുവ വെള്ളം പ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ച ഡ്രിങ്കാണെന്ന് പറയാം. വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

പണ്ടു കാലങ്ങളിൽ നമ്മുടെ ഒക്കെ വീടുകളിൽ സർവ്വസാധാരണമായിരുന്നു ഉലുവാവെള്ളം.ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. പ്രതിരോധശേഷി കൂട്ടാൻ ഏറ്റവും നല്ല ഹെൽത്തി ഡ്രിങ്കാണ് ഉലുവ വെള്ളം.

കൂടാതെ വിട്ടുമാറാത്ത ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കുട്ടികൾക്ക് ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. മുലപ്പാൽ വർധിപ്പിക്കാൻ നല്ലൊരു മരുന്നാണ് ഉലുവ വെള്ളം. മൂലയൂട്ടുന്ന അമ്മമാർ നിർബന്ധമായും ഒരു ​ഗ്ലാസ് ഉലുവ വെള്ളം മുലപ്പാൽ വർധിപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply