ഫിഫ ബെസ്റ്റ് പ്ലേയർ, ഇത്തവണ കടുത്ത പോരാട്ടം
ഫിഫ ബെസ്റ്റ് പ്ലേയർ, ഇത്തവണ കടുത്ത പോരാട്ടം
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളറെ കണ്ടെത്തുന്നതിനുള്ള ഫിഫ ബെസ്റ്റ് ഫുട്ബോളർമാരുടെ ലിസ്റ്റിൽ ഇത്തവണ കടുത്ത പോരാട്ടം. സാധാരണ മെസ്സിയുടെയും റൊണാൾഡോയുടെയും കുത്തക ആയ പുരസ്‌കാരം നേടാൻ ഇത്തവണ ക്രോയേഷ്യൻ താരം ലൂക്ക മോഡ്രിച്, ഫ്രഞ്ച് താരം എംബാപ്പെ എന്നിവരും മുൻപന്തിയിലുണ്ട്.
ഇവരെക്കൂടാതെ ഹാരി കെയ്ൻ, ഈഡൻ ഹസാഡ്, കെവിൻ ഡി ബ്രൂയ്നെ, മുഹമ്മദ് സാല, റാഫേൽ വരാൻ, അന്റോയിൻ ഗ്രീസ്മാൻ തുടങ്ങിയവരും സാധ്യത പട്ടികയിലുണ്ട്. ബ്രസീലിയൻ സൂപ്പർതാരം നെയ്മർ പട്ടികയിൽ ഇടം പിടിക്കാത്തത് ശ്രദ്ധേയമായി.സെപ്റ്റംബർ 24 നു ലണ്ടനിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ജേതാവിനെ പ്രഖ്യാപിക്കും.
Leave a Reply