കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; 83 ഫസ്റ്റ്ലുക്ക് പുറത്ത്

കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; 83 ഫസ്റ്റ്ലുക്ക് പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ ആയ കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ’83’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ രണ്‍വീര്‍ സിങാണ് പുറത്തുവിട്ടത്.

സിനിമയില്‍ പ്രധാനമായും കപില്‍ ദേവിന്റെ നേത്വത്വത്തില്‍ ഇന്ത്യ 1983 ലെ ലോകകപ്പ് നേട്ടത്തിലേക്ക് എത്തിയതാകും കാണിക്കുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഉപയോഗിച്ചിരുന്ന വെള്ള പാന്റും ഷര്‍ട്ടുമണിഞ്ഞ് വിജയം ആഘോഷിക്കുന്ന 1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചിത്രമാണ് പുറത്ത് വിട്ടത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായി ജീവ വേഷമിടുന്നു. കപില്‍ ദേവ് ബയോപിക്കില്‍ 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. ശ്രീകാന്തിനെ അവതരിപ്പിക്കാന്‍ ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യന്‍ ടീമിന്റെ കോച്ചിന്റെ വേഷത്തില്‍ നവാസുദ്ദിഖിന്‍ സിദ്ധിഖിയാകും എത്തുക. ചിരാഗ് പാട്ടില്‍, ഹാര്‍ദി സന്ധു, ആമി വിര്‍ക്ക്, സാക്യൂബ് സലീം, പങ്കജ് ത്രിപാഠി, സര്‍താജ് സിംഗ്, താഹിര്‍ രാജ് ബാസിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മധു മന്‍ടേന നിര്‍മ്മിക്കുന്ന ചിത്രം കബീര്‍ ഖാനാണ് സംവിധാനം ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കപില്‍ ദേവിന്റെ ശിക്ഷണത്തില്‍ ഒത്ത ഒരു ക്രിക്കറ്ററാകാനുള്ള കഠിന പരിശീലനത്തിലാണ് രണ്‍വീര്‍. ഇന്ത്യയിലും ലണ്ടനിലും സ്‌കോട്ട്‌ലാന്റിലുമായിരിക്കും ചിത്രീകരണം. 2020 എപ്രില്‍ 10നാണ് സിനിമ പുറത്തിറങ്ങുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*