സിനിമാ സീരിയൽ നടൻ മയക്കുമരുന്നുമായി പിടിയിൽ

സിനിമാ സീരിയൽ നടൻ മയക്കുമരുന്നുമായി പിടിയിൽ




ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ മയക്കുമരുന്നുമായി പിടിയിൽ

എറണാകുളം നോർത്തിലെ പരമാര റോഡിൽ നിന്ന് മയക്കുമരുന്നുമായി സിനിമ – സീരിയൽ നടൻ എക്സൈസിന്റെ പിടിയിലായി.

തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ് ആണ് പിടിയിലായത്.

രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി നടൻ പിടിയിലായത്.

ആക്ഷൻ ഹീറോ ബിജുവിലെ വില്ലനായും നിരവധി സീരിയൽ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഇയാളുടെ പക്കൽ നിന്നും 2.5 ഗ്രാം ഹാഷിഷ് ഓയിൽ , 0.1 ഗ്രാം ഗ്രൂപിനോർഫിൻ , 15 ഗ്രാം കഞ്ചാവ് , വളയൻ കത്തി എന്നിവ പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*