ഹൊററും തകര്‍പ്പന്‍ ആക്ഷനും…! വിസ്മയിപ്പിച്ച് ‘അതിരന്‍’ ട്രെയിലര്‍

ഹൊററും തകര്‍പ്പന്‍ ആക്ഷനും…! വിസ്മയിപ്പിച്ച് ‘അതിരന്‍’ ട്രെയിലര്‍

ഹൊററും ആകാംക്ഷയും തകര്‍പ്പന്‍ ആക്ഷനും സമം ചേര്‍ത്ത് വിസ്മയിപ്പിക്കുകയാണ് ഫഹദ് ഫാസില്‍ – സായി പല്ലവി ചിത്രം ‘അതിരന്‍’. മികച്ച നിലവാരം പുലര്‍ത്തുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ട്രെയ്ലര്‍.

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ഒഫീഷ്യല്‍ പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റ കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ വിവേക് തന്നെയാണ്. ഒരു മാനസികരോഗാശുപത്രിയും അവിടേക്ക് എത്തുന്ന ഡോക്ടറുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

പ്രകാശ് രാജ്, ലെന, രഞ്ജി പണിക്കര്‍, നന്ദു എന്നിവരോടൊപ്പം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിലുണ്ട്. ഒരു ഇടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘അതിരന്‍’.

ഫഹദ് ഫാസിലിന് ഹിറ്റ് പട്ടികയിലേക്ക് ചേര്‍ക്കാന്‍ ഒരു ചിത്രം കൂടി ലഭിച്ചേക്കും എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന ഉറച്ച സൂചന. കഴിഞ്ഞദിവസം ഇറങ്ങിയ ടീസറും പാട്ടും ഏറെ വൈറലായിരുന്നു. ചിത്രം ഈ മാസം 12ന് പുറത്തുവരും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment