പ്രശസ്ത സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ അന്തരിച്ചു

മുംബൈ: സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക് രുക ഹുവ ഫൈസ്?ല, ചിറ്റ് ചോര്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ബസു ചാറ്റര്‍ജിയുടെ സംവിധാന മികവില്‍ പുറത്തുവന്നിരുന്നു.

ആക്ഷന്‍ സിനിമകളുടെ കാലമായ 70കളില്‍ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു ബസു ചാറ്റര്‍ജി. ചലച്ചിത്രകാരനും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടി.വി ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ അശോക് പണ്ഡിറ്റാണ് ട്വിറ്റിലൂടെ മരണവിവരം പുറത്തുവിട്ടത്.

ഉച്ചക്ക് ശേഷം അന്ത്യകര്‍മങ്ങള്‍ നടക്കുമെന്നും ബസു ചാറ്റര്‍ജിയുടെ മരണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണ് സൃഷ്ടിച്ചതെന്നും അശോക് പണ്ഡിറ്റ് അനുശോചിച്ചു.

ഹിന്ദിയിലും ബംഗാളിയിലുമാണ് ബസു ചാറ്റര്‍ജി സിനിമകളെടുത്തിരുന്നത്. അക്കാലത്തെ സൂപ്പര്‍താരങ്ങളുമായി ബസു ചാറ്റര്‍ജി സഹകരിച്ചുവെങ്കിലും സവിശേഷമായ രീതിയിലാണ് അവരെ അവതരിപ്പിച്ചത്.

മന്‍സിലിലെ അമിതാഭ് ബച്ചന്‍, ചക്രവ്യുവിലെ രാജേഷ് ഖന്ന, മാന്‍ പസന്ദിലെ ദേവ് ആനന്ദ്, മിഥുന്‍ ചക്രവര്‍ത്തിയുടെ ഷൗക്കീന്‍, പസന്ദ് അപ്നി അപ്നി തുടങ്ങി നിരവധി ചിത്രങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*