ഡ്രൈവിംഗ് ലൈസന്‍സ്; ചിത്രം ഡിസംബര്‍ 20ന് തിയേറ്ററില്‍

പൃഥ്വിരാജിനെ നായകനാക്കി ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങൾ.

പൃഥ്വിയും സുരാജും തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്. താരത്തിന്റെയും ആരാധകന്റെയും കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ സച്ചിയുടേതാണ്. ഡിസംബര്‍ 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. മിയ ജോര്‍ജ്ജും ദീപ്തി സതിയുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply