പ്രഭാസ് ചിത്രം സാഹോ തമിഴ് റോക്കേഴ്സ് ചോര്‍ത്തി; ചിത്രം ഇന്റര്‍നെറ്റില്‍

പ്രഭാസ് ചിത്രം സാഹോ തമിഴ് റോക്കേഴ്സ് ചോര്‍ത്തി; ചിത്രം ഇന്റര്‍നെറ്റില്‍

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തന് ശേഷം പ്രഭാസ് നായകനായി ഇന്ന് തീയ്യേറ്ററുകളിലെത്തിയ ‘സാഹോ’ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സാണ് ചിത്രം ചോര്‍ത്തിയത്. തീയ്യേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകമാണ് ചിത്രം തമിഴ്റോക്കേഴ്സ് ചോര്‍ത്തിയത്.

തെന്നിന്ത്യന്‍ സിനിമകള്‍ ഇതാദ്യമായല്ല പ്രദര്‍ശന ദിവസം തന്നെ തമിഴ് റോക്കേഴ്സ് ചോര്‍ത്തുന്നത്. അജിത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ നേര്‍ക്കൊണ്ട പാര്‍വൈയും റിലീസ് ദിവസം തന്നെ നെറ്റില്‍ വന്നിരുന്നു.

സിനിമാ വ്യവസായത്തിന് വെല്ലുവിളിയായി തുടരുന്ന ഓണ്‍ലൈന്‍ പൈറസിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

ആറന്മുള വള്ളസദ്യയെ കുറിച്ച് കൂടുതല്‍ അറിയാം

ആറന്മുള വള്ളസദ്യ എന്ത്…എങ്ങനെ….എന്തെല്ലാം…എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 29 ஆகஸ்ட், 2019

അതേ സമയം ഇന്ന് തീയ്യേറ്ററുകളിലെത്തിയ ‘സാഹോ’യ്ക്ക് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. 150 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. ബോളിവുഡ് താരം ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായിക. ലാല്‍, ജാക്കി ഷറോഫ്, മന്ദിര ബേദി, നീല്‍ നിതിന്‍ മുകേഷ്, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ എന്നിവരാണ് ചിത്രത്തലെ മറ്റ് താരങ്ങള്‍.

സുജിത്ത് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment