ഓര്‍ഡര്‍ ചെയ്ത പനീര്‍ ബട്ടര്‍ മസാലയ്ക്ക് പകരം കിട്ടിയത് ബട്ടര്‍ ചിക്കന്‍; സൊമാറ്റോയ്ക്ക് 55,000 പിഴ

ഓര്‍ഡര്‍ ചെയ്ത പനീര്‍ ബട്ടര്‍ മസാലയ്ക്ക് പകരം കിട്ടിയത് ബട്ടര്‍ ചിക്കന്‍; സൊമാറ്റോയ്ക്ക് 55,000 പിഴഓണ്‍ലൈന്‍ ഫുഡ് ആപ്പായ സൊമാറ്റയിലൂടെ പനീര്‍ ബട്ടര്‍ മസാല ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് ബട്ടര്‍ചിക്കന്‍. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൊമാറ്റോക്കും റസ്റ്റോറന്റിനും പുനെയിലെ ഉപഭോക്തൃ കോടതി 55,000 രൂപ പിഴ വിധിച്ചു. 45 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നാണ് കോടതി ഉത്തരവ്.

ഇതേ രീതിയില്‍ രണ്ട് തവണ ഇങ്ങനെ കറി മാറ്റിയെത്തിച്ചുവെന്നായിരുന്നു ദേശ്മുഖിന്റെ പരാതി. രണ്ട് കറികളും കാഴ്ചയ്ക്ക് ഒരു പോലെയായതിനാല്‍ ചിക്കന്‍ കറി അറിയാതെ കഴിക്കാനിടയായെന്ന് ദേശ്മുഖ് പറഞ്ഞു.

അതേസമയം ഭക്ഷണത്തിന് പരാതിക്കാരന്‍ നല്‍കിയ പണം തിരിച്ച് കൊടുത്തെന്നും കമ്പനിയെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തെറ്റായ വിഭവം നല്‍കിയതിന്റെ ഉത്തരവാദിത്തം ഹോട്ടലിനാണെന്നും സൊമാറ്റോ വാദിച്ചു.

എന്നാല്‍ സംഭവത്തില്‍ സൊമാട്ടോയ്ക്കും ഹോട്ടലിനും പിഴവ് സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ഇരുവര്‍ക്കും പിഴ വിധിക്കുകയായിരുന്നു. ഹോട്ടല്‍ ഉടമ നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment