സ്പൈസ്ജെറ്റ് ചെയർമാനും ഡയറക്ടർമാർക്കുമെതിരെ എഫ് ഐ ആര്‍
സ്പൈസ്ജെറ്റ് ചെയർമാനും ഡയറക്ടർമാർക്കുമെതിരെ എഫ് ഐ ആര്‍
ന്യൂഡൽഹി: സ്പൈസ്ജെറ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങിനെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഈ കേസില്‍ മറ്റ് ഏഴ് ഡയറക്ടർമാർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗ്രേറ്റർ കൈലാഷ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെക്കൻ ഡൽഹിയിലെ സ്വകാര്യ കമ്പനിയായ പുണെത് ദിവാനാണ് സ്പൈസ്ജെറ്റിനെതിരെ പരാതി നൽകിയത്. തന്‍റെ കമ്പനിയുടെ സേവനം ഉപയോഗിച്ചെങ്കിലും ഇതിനുള്ള ഫീസ് നല്‍കിയില്ലെന്ന് പരാതിയിൽ പറയുന്നു.
ദിവൻ ദൽഹി കോടതിയിൽ നല്‍കിയ സ്വകാര്യ ഹര്‍ജിയെ തുടര്‍ന്നാണ് എഫ്ഐആർ ഫയൽ ചെയ്തത്. ദിവാന്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
വിശദമായ അന്വേഷണത്തിനു ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ സ്പൈസ് ജെറ്റ് വക്താവ് ആരോപണങ്ങൾ നിഷേധിച്ചു. ദിവാന്‍റെ പരാതി അടിസ്ഥാനരഹിതമാണെന്ന് സ്പൈസ് ജെറ്റ് വക്താവ് പറഞ്ഞു.
Leave a Reply