വയനാട് കല്‍പ്പറ്റയില്‍ വന്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

വയനാട് കല്‍പ്പറ്റയില്‍ വന്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

വയനാട് കല്‍പ്പറ്റയില്‍ വന്‍ തീപിടുത്തം. കല്‍പ്പറ്റ നഗരത്തിലെ സിന്ദൂര്‍ തുണിക്കടയിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് തീ പടരുന്നത്‌ കണ്ടത്.

അഞ്ചു ഫയര്‍ യൂണിറ്റുകള്‍ തീയണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. എന്നാല്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

തുണിത്തരങ്ങളായതിനാല്‍ തീ പെട്ടന്ന് പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അഗ്നിബാധയെ തുടര്‍ന്ന് നഗരത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടെ സിലണ്ടര്‍ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സൗദി അറേബ്യയില്‍ വനിത നഴ്‌സുമാരുടെ ഒഴിവ്

കൊച്ചി: നോര്‍ക്ക-റൂട്ട്‌സ് സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അല്‍-മൗസാറ്റ് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള  വനിത നഴ്‌സുമാരെ സ്‌കൈപ് ഇന്റര്‍വ്യു മുഖേന തെരഞ്ഞെടുക്കും.

ശമ്പളം 3500-4000 സൗദി റിയാല്‍. തെരഞ്ഞടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത്  രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള യോഗ്യരായ വനിത നഴ്‌സുമാര്‍ rmt4.norka@kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 (ടോള്‍ ഫ്രീ) നമ്പരിലും www.norkaroots.netലും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply