BREAKING NEWS: കൊച്ചിയില്‍ വന്‍ തീപിടുത്തം; നാവിക സേനയുടെ സഹായം തേടി
കൊച്ചിയില്‍ വന്‍ തീപിടുത്തം
കൊച്ചിയില്‍ വന്‍ തീപിടുത്തം. എറണാകുളം സൗത്ത് റെയിവേ സ്റ്റേഷന് സമീപമുള്ള ചെരുപ്പ് കമ്പനിയുടെ ഗോഡൗണിനാണ് തീപിടിച്ചത്.
പാരഗന്‍ കമ്പനിയുടെ ചെരുപ്പ് ഗോഡൗണ്‍ ആണിത്. രാവിലെ പതിനൊന്ന് മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം തുടരുകയാണ്.
ആറു നിലകളിലായി തീ ആളിപ്പടരുകയാണ്. റബ്ബര്‍ കത്തി ഉണ്ടാകുന്ന കനത്ത പുക ഉയരുന്നത് സമീപ പ്രദേശത്തുള്ള ഫ്ലാറ്റുകളില്‍ ഓഫീസുകളില്‍ ഉള്ളവര്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
സമീപത്തെ കെട്ടിടത്തില്‍ ഉള്ളവരെയും ലോഡ്ജുകളില്‍ താമസിക്കുന്നവരെയും ഒഴിപ്പിച്ചു. പത്തു യൂണിറ്റു ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Leave a Reply
You must be logged in to post a comment.