ബൈക്കിന് തീ പിടിച്ചത് ശ്രദ്ധിക്കാതെ യാത്ര ചെയ്ത ദമ്പതികള്‍ക്ക് രക്ഷകരായത് പൊലീസ്

ബൈക്കിന് തീ പിടിച്ചത് ശ്രദ്ധിക്കാതെ യാത്ര ചെയ്ത ദമ്പതികള്‍ക്ക് രക്ഷകരായത് പൊലീസ്

ബൈക്കില്‍ തീ പിടിച്ചത് അറിയാതെ സഞ്ചരിച്ച ദമ്പതികള്‍ക്കു രക്ഷയായി പൊലീസ്. ഉത്തര്‍പ്രദേശിലെ ആഗ്ര എക്സ്പ്രസ് വെയില്‍ ആണ് സംഭവം.

ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാരെയും കുട്ടിയേയും രക്ഷിച്ചത് മൊബൈല്‍ പൊലീസ് കണ്‍ട്രോള്‍ റൂം വെഹിക്കിളിലെത്തിയ പൊലീസുകാരാണ്.

ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ മുട്ടിയാണ് തീപിടിച്ചത്. എന്നാല്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ദമ്പതികള്‍ തീ ആളിപ്പടര്‍ന്നത് അറിയാതെ യാത്ര തുടര്‍ന്നു.

എന്നാല്‍ ദൂരെ നിന്ന് ഇത് കണ്ട പൊലീസ് ഇവരെ പിന്തുടര്‍ന്ന് രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപ്പടരുന്നതിന് മുന്നേ വാഹനം നിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment