സ്‌കൂളില്‍ തീപിടിത്തം; അധ്യാപികയും രണ്ട് കുട്ടികളും വെന്തു മരിച്ചു

സ്‌കൂളില്‍ തീപിടിത്തം; അധ്യാപികയും രണ്ട് കുട്ടികളും വെന്തു മരിച്ചു

ഫരീദാബാദിലെ സ്വകര്യ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഫരീദാബാദിലെ ദബുവാ കോളനിയിലെ കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന എഎന്‍ഡി കോണ്‍വെന്റ് സ്‌കൂളിലെ രണ്ട് കുട്ടികളും അധ്യാപികയുമാണ് കൊല്ലപ്പെട്ടത്.

അവധിക്കാലമായതിനാല്‍ കോണ്‍വെന്റില്‍ കുട്ടികള്‍ കുറവായിരുന്നത് വന്‍ അപകടമൊഴിവാക്കി. മുകളില്‍ നിന്ന് പടര്‍ന്ന തീ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തുണി സംഭരണശാലയിലേക്കും വ്യാപിച്ചു. സ്‌കൂളില്‍ യൂണിഫോം തുണികള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചതെന്നാണ് സൂചന. അതേസമയം അഗ്‌നിശമനസേനയെത്തി തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment