തീപിടിത്തം: യുഎസില്‍ ആറു പേര്‍ മരിച്ചു

ലാ​​സ് വേ​​ഗ​​സ്: യു​​എ​​സി​​ലെ ലാ​​സ് വേ​​ഗ​​സി​​ലെ ഫ്ലാ​​റ്റി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ല്‍ ആ​​റു പേ​​ര്‍ മ​​രി​​ക്കു​​ക​​യും 13 പേ​​ര്‍​​ക്കു പ​​രി​​ക്കേ​​ല്‍​​ക്കു​​ക​​യും ചെ​​യ്തു. ശ​​നി​​യാ​​ഴ്ച പു​​ല​​ര്‍​​ച്ചെ​​യാ​​ണു കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഒ​​ന്നാം​​നി​​ല​​യി​​ലെ സ്റ്റൗ​​വി​​ല്‍​​നി​​ന്നു തീ​​പ​​ട​​ര്‍​​ന്ന​​തെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.​​ തീ​​യും പു​​ക​​യും നി​​റ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ര്‍​​ന്നു മു​​ക​​ള്‍ നി​​ല​​യി​​ല്‍​​നി​​ന്നു പ​​ല​​രും താ​​ഴേ​​ക്കു ചാ​​ടി. കെ​​ട്ടി​​ട​​ത്തി​​ല്‍ ഹീറ്റിംഗ് സം​​വി​​ധാ​​നം ഇ​​ല്ലാ​​ത്ത​​തി​​നാ​​ല്‍ പ​​ല​​രും ചൂ​​ടി​​നാ​​യി സ്റ്റൗ ​​ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്നു​​വെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. ലാ​​സ് വേ​​ഗ​​സ് മേ​​ഖ​​ല​​യി​​ല്‍ സ​​മീ​​പ​​കാ​​ല​​ത്തു​​ണ്ടാ​​വു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ അ​​ഗ്നി​​ബാ​​ധ​​യാ​​ണി​​തെ​​ന്ന് അ​​ഗ്നി​​ശ​​മ​​ന​​വി​​ഭാ​​ഗം പ​​റ​​ഞ്ഞു. ഇ​​തി​​നു​​മു​​ന്പ് 1987ല്‍ ​​എം​​ജി​​എം ഗ്രാ​​ന്‍​​ഡ് ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ല്‍ 87 പേ​​ര്‍​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply