ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം: രോഗികളെ ഒഴിപ്പിച്ചു
ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടിത്തം: രോഗികളെ ഒഴിപ്പിച്ചു
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ തീപിടിത്തം. എയിംസിന്റെ ട്രോമ കെയര്‍ സെന്ററില്‍ ഇന്നു വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.
ട്രോമ സെന്ററിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിന്നും എല്ലാ രോഗികളെയും ഒഴിപ്പിച്ചു. ആ സമയത്ത് അകത്ത് ശസ്ത്രക്രിയകളൊന്നും നടക്കുന്നുണ്ടായിരുന്നില്ല.
സംഭവത്തില്‍ ആളപായമൊന്നുമില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കനത്ത പുകയാണ് ഇപ്പോഴും കെട്ടിടത്തില്‍ നിന്ന് ഉയരുന്നത്. തീപിടിത്തതില്‍ വന്‍നാശനഷ്ടമുണ്ടായതായാണ് കരുതുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Reply
You must be logged in to post a comment.