ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം

ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം. മലപ്പുറം എടവണ്ണക്ക് സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കടയില്‍ പെയിന്റുകള്‍ ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. കത്തിനശിച്ചതില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍ കൊണ്ടുവന്ന മരങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫര്‍ണിച്ചറുകളും ഉണ്ടായിരുന്നു.

നിലമ്പൂര്‍, തിരുവാലി, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഭവ സ്ഥലത്തെത്തി. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചത്.

ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല എന്നതിനാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment