രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടുത്തം

രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടുത്തം

രാജധാനി എക്സ്പ്രസില്‍ വന്‍ തീപിടുത്തം. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഒഡീഷയിലെ ഖന്താപാടയില്‍ ന്യൂഡല്‍ഹി-ഭുവനേശ്വര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജധാനി എക്‌സ്പ്രസ്സിലെ ജനറേറ്റര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിശമന സേന ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സുരക്ഷ മുന്‍നിര്‍ത്തി ജനറേറ്റര്‍ കോച്ച് മറ്റു കോച്ചുകളില്‍ നിന്നും വേര്‍പ്പെടുത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment