ഐ.എന്‍.എസ് വിക്രമാദിത്യയില്‍ തീപിടിത്തം: നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

ഐ.എന്‍.എസ് വിക്രമാദിത്യയില്‍ തീപിടിത്തം: നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു

ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ തീപിടിത്തം. അഗ്‌നിബാധയില്‍ ഒരു നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. ലഫ്. കമാന്‍ഡര്‍ ഡി.എസ്. ചൗഹാനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ കര്‍ണാടകയില്‍ കാര്‍വാര്‍ ഹാര്‍ബറിലേക്ക് വരുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് നാവികസേന അറിയിച്ചു.

കപ്പലില്‍ തീ പടര്‍ന്നു പിടിക്കുന്നത് അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഉയര്‍ന്നു പൊങ്ങിയ പുക ശ്വസിച്ച ഡി.എസ്. ചൗഹാന്‍ ബോധരഹിതനാവുകയായിരുന്നു. തീ നിയന്ത്രണ വിധേയമായെങ്കിലും ചൗഹാന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply