റഷ്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ തീപിടിത്തം: 14 പേര്‍ മരിച്ചു

റഷ്യന്‍ നാവികസേനയുടെ മുങ്ങിക്കപ്പലില്‍ തീപിടിത്തം: 14 പേര്‍ മരിച്ചു

റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലിലുണ്ടായ തീപിടുത്തത്തില്‍ 14 സൈനികര്‍ മരിച്ചു. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. റഷ്യയുടെ അതീവ രഹസ്യ മുങ്ങിക്കപ്പലാണ് ഇതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുങ്ങിക്കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്. മര്‍മാന്‍സ്‌ക് മേഖലയില്‍ കടലിനടിയില്‍ സര്‍വേ നടത്തുമ്പോഴാണ് അപകടം. അപകടത്തില്‍പെട്ട മുങ്ങിക്കപ്പലിനക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. എത്രപേര്‍ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നു എന്നോ ആരെങ്കിലും രക്ഷപ്പെട്ടോ എന്ന കാര്യവും വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply