പൂനെയില്‍ വസ്ത്ര ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു
മഹാരാഷ്ട്രയിലെ പൂനെയില്‍ വസ്ത്ര ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഗോഡൗണിലെ ജീവനക്കരാണ് മരിച്ചത്. പൂനെയിലെ ഉറുളി ദേവചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.
അപകടം നടക്കുന്ന സമയത്ത് ജീവനക്കാര്‍ ഗോഡൗണിനുള്ളിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് അഗ്‌നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
Leave a Reply
You must be logged in to post a comment.