First Freelance Club Kerala l Envara Creative Hub Story l രാജ്യത്തെ ആദ്യ ഫ്രീലാന്‍സേഴ്സ് ക്ലബ്ബുമായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ് ശ്രദ്ധേയമാകുന്നു


രാജ്യത്തെ ആദ്യ ഫ്രീലാന്‍സേഴ്സ് ക്ലബ്ബുമായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ് ശ്രദ്ധേയമാകുന്നു

നിത്യേന വളര്‍ന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിന്‍റെ അനന്ത സാധ്യതകള്‍ ബിസിനസ്സായി മാറ്റിയതിന്‍റെ വിജയഗാഥ എന്‍വറ ക്രിയേറ്റീവ് ഹബ്ബ് സഹസ്ഥാപകന്‍ രജീഷ് രാഷ്ട്രഭൂമി വായനക്കാര്‍ക്കായി പങ്കുവെയ്ക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി എന്‍വറ ക്രിയേറ്റീവ് ഹബ്ബ് പ്രവര്‍ത്തനം ആരംഭിച്ചിട്ട്.

എന്‍വറ എന്നത് ഒരു വ്യസ്ത പേരായി തോന്നാം എന്നാല്‍ പ്രകൃതിയുടെ സംരക്ഷണമെന്ന സ്പാനിഷ് വാക്കില്‍ നിന്നാണ് എന്‍വറയുടെ പിറവി. പ്രകൃതിയെ നോവിച്ചുകൊണ്ട് ഞങ്ങള്‍ക്ക് സമ്പാദ്യം വേണ്ടെന്ന ഞങളുടെ ഉറച്ച തീരുമാനമാണ് ഇതിന് പിന്നില്‍. അതുകൊണ്ടുതന്നെ എല്ലാവരും ചേര്‍ന്ന് ഞങ്ങളുടെ പുതുസംരംഭത്തിന് എന്‍വറ എന്ന് പേരിട്ടു.

പുത്തന്‍ സാങ്കേതിക വിദ്യയും സമൂഹ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ഒരു സംരംഭകന്റെ ഉല്‍പ്പന്നമോ സേവനമോ അല്ലെങ്കില്‍ ബ്രാന്‍ഡോ വിപണനം ചെയ്യാന്‍ സാധിക്കും. അങ്ങനെ ഒരു ഉല്‍പ്പാദകന്റെയോ വ്യാപാരിയുടെയോ സുഹൃത്തും വഴികാട്ടിയുമാവുകയാണ് എന്‍വറ.

ഞാന്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന സമയത്താണ് വെബ്‌ ഡിസൈനറായ ഹരിലാലിനെ പരിചയപ്പെടുന്നത്. ആ പരിചയവും ബന്ധവും നല്ല രീതിയില്‍ വളര്‍ന്നു. പരസ്പര വിശ്വാസത്തോടെയയുള്ള അക്ഷീണമായ ഞങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ 2010 ല്‍ എന്‍വറ ക്രീയേറ്റീവ് ഹബ്ബ് പിറവിയെടുത്തു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലാണ് എന്‍വറയുടെ ഓഫീസ് സ്ഥിതിചെയ്യുന്നത്.

ഞങ്ങളുടെ സേവനങ്ങള്‍

വെബ് ഡിസൈനിംഗ്, വെബ് ഡവലപ്മെന്‍റ്, വെബ് ഹോസ്റ്റിംഗ് എന്നിവയാണ് എന്‍വറയുടെ യൂണിക് സെല്ലിംഗ് പോയിന്‍റ്. ഷോപ്പിംഗ് വെബ്സൈറ്റ്, കണ്ടന്‍റ് മാനേജ്മെന്‍റ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്,ക്രിയേറ്റീവ് വീഡിയോ, ലോഗോ ഡിസൈന്‍ എന്നിവയും എന്‍വറയുടെ പ്രവര്‍ത്തന മേഖലകളാണ്.

ഇതുകൂടാതെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചെറുകിട വ്യാപാരികള്‍ക്ക് കുറഞ്ഞ മുതല്‍മുടക്കില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളും ചെയ്തു വരുന്നു.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ സംരംഭകന് ആദ്യം വേണ്ടത് സ്വന്തമായി വെബ്സൈറ്റാണ്. എന്‍വറ ചെറുകിട വ്യവസായികള്‍ക്ക് മാത്രമല്ല, സെലിബ്രിറ്റീസിന്‍റെയും വെബ്പേജ് കൈകാര്യം ചെയ്യുന്നുണ്ട്. ചലച്ചിത്ര താരം അഞ്ജലി നായര്‍, ട്രെയിനര്‍ പി കെ നൈനാന്‍, ഇന്റര്‍ നാഷണല്‍ മജീഷ്യന്‍ ടോമി മാഞ്ഞൂരാന്‍ തുടങ്ങിയവരുടെ വെബ്പേജുകള്‍ കൈകാര്യം ചെയ്യുന്നത് എന്‍വറയാണ്.

സ്ഥിരം ജോലിക്കാരെ നിയമിക്കുന്നതിലൂടെ ഏത് സ്ഥാപനങ്ങളുടെയും ചെലവ് വര്‍ദ്ധിക്കും. അതൊഴിവാക്കാന്‍ ഫ്രീലാന്‍സേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. ഫ്രീലാന്‍സായി ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെ ഒരുമിച്ച് കൊണ്ടുവരുകയായിരുന്നു ലക്ഷ്യം. വര്‍ക്ക് പരിശോധിച്ച് വിവിധ പ്രോജക്ടുകള്‍ വിഭജിച്ച് കൊടുക്കുകയാണ് പതിവ്. ഇപ്പോള്‍ ഏഴുപേര്‍ അടങ്ങിയ സ്വന്തം ടീമും മുപ്പതോളം ക്രീയേറ്റീവ് ഫ്രീലാന്‍സേഴ്സും എന്‍വറയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*