ആദ്യ യാത്രയിൽ തന്നെ പെരുവഴിയിലായി കെഎസ്ആർടിസിയുടെ 2 ഇലക്ട്രിക് ബസുകൾ
കെഎസ് ആർടിസിയുടെ തിരുവനന്തപുരം- എറണാകുളം ഇലക്ട്രിക് ബസ് ആദ്യ യാത്രയിൽ തന്നെ പാതിവഴിയിൽ യാത്ര മുടക്കി .യാത്ര ആരംഭിച്ച 5 ഇലക്ട്രിക് ബസുകളിൽ രണ്ടെണ്ണമാണ് പണി മുടക്കിയത്.
ചേർത്തല എക്സ്റേ ജംഗ്ഷനിലാണ് ആദ്യ ഇലക്ട്രിക് ബസ് പണിമുടക്കി ഓട്ടം നിർത്തിയത്. മറ്റൊരു ബസ് വൈറ്റിലയിലും പണിമുടക്കുകയായിരുന്നു.
ചേർത്തല, വൈറ്റില എന്നിവിടങ്ങളിൽ ഇലക്ട്രിക് ബസ് ചാർജ് ചെയ്യുകഅസാധ്യമാണ് എന്നതിനാൽ കമ്പനി അധികൃതർ ജനറേറ്റർ വണ്ടിയെത്തിച്ച് ചാർജ് ചെയ്താൽ മാത്രമാണ് ഈ ഇലക്ട്രിക് ബസുകൾ തിരികെ ഡിപ്പോയിലെത്തിക്കാൻ സാധ്യമാകൂ.
ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്നതിന് മുൻപ് വേണ്ടവിധ പരിശോധനകൾ നടത്തിയിരുന്നില്ലെന്ന ആരോപണവും ജനങ്ങൾ ഉന്നയിക്കുന്നു.
Leave a Reply
You must be logged in to post a comment.