മീൻ തരും ആരോ​ഗ്യം; അറിയാം ചില മീൻ രഹസ്യങ്ങൾ

മീൻ തരും ആരോ​ഗ്യം; അറിയാം ചില മീൻ രഹസ്യങ്ങൾ

മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ് മീൻ. പോഷക ​ഗുണമുള്ള , ആരോ​ഗ്യം തരുന്ന മികച്ച ഭക്ഷണങ്ങളിൽ ഒന്നുതന്നെയാണ് മീൻ വിഭവങ്ങളും. പലതരത്തിൽ നമ്മൾ മീൻ കഴിക്കാറുണ്ട്, അൽഷിമേഴ്‌സ് രോ​ഗം പിടിപ്പെട്ടവരുടെ എണ്ണം ദിവസവും കൂടി വരുന്നു.

മീൻ കഴിക്കുന്നത് മസ്തിഷ്കരോഗ്യത്തിനും ളരെ നല്ലതാണ്. മസ്തിഷ്കസംബന്ധമായ രോഗങ്ങൾ തടയുന്നതിൽ മത്സ്യത്തിന് വലിയൊരു പങ്കുണ്ട് എന്ന് തെളിയിക്കപ്പെട്ടിരിയ്ക്കുന്നു. മീനിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

കൊഴുപ്പ് നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്. ഒമേഗ 3 ആസിഡിനാൽ സമ്പുഷ്ടമായ മത്സ്യം ആഴ്ച്ചയിൽ രണ്ടു തവണയെങ്കിലും കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യും. അതുമാത്രമല്ല കേട്ടോ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ് മീൻ‌.

അതിനാൽ മീൻ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ് മീൻ‌. അതിനാൽ മീൻ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

നമ്മളിൽ എത്രപേർ കൃത്യമായി ഉറങ്ങുന്നുണ്ട്? ഉറക്കക്കുറവ് ഇന്ന് പലരുടെയും പ്രശ്നമാണ്. ഉറക്കക്കുറവ് തടയുന്നതിന് വളരെ നല്ലതാണ് മീൻ. മാത്രമല്ല എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മീൻ കഴിക്കുന്നത് ​ഗുണം ചെയ്യും. ഉറക്കക്കുറവ് ഇന്ന് പലരുടെയും പ്രശ്നമാണ്. ഉറക്കക്കുറവ് തടയുന്നതിന് വളരെ നല്ലതാണ് മീൻ. മാത്രമല്ല എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും മീൻ കഴിക്കുന്നത് ​ഗുണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*