തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി

തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി

തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങി. ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മീന്‍ മുള്ള് നീക്കം ചെയ്യുകയും ചെയ്തു.

സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മുള്ള് കുടുങ്ങുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തനിടെയാണ്. മണ്ഡലത്തിലെ തീരദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയായിരുന്നു സംഭവം.

തൊണ്ടയില്‍ കുടുങ്ങിയ മുള്ള് എടുത്തു കളയാന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ പ്രചാരണം തടസപ്പെടുകയും പിന്നീട് ആശുപത്രിവിട്ട ശേഷം പ്രചാരണ പരിപാടികള്‍ പുനരാരംഭിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment