മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു: വെളുത്ത കടലായി ഓസ്ട്രേലിയയിലെ ഡാര്‍ലിങ് നദി

മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു: വെളുത്ത കടലായി ഓസ്ട്രേലിയയിലെ ഡാര്‍ലിങ് നദി

ഓസ്ട്രേലിയയിലെ ഡാര്‍ലിങ് നദിയില്‍ ശുദ്ധജല മത്സ്യങ്ങള്‍ ധാരാളമായി ചത്തുപൊങ്ങുന്നു. ഓസ്ട്രേലിയയുടെ തെക്കുകിഴക്കന്‍ ടൗണായ മെനിന്‍ഡിക്ക് സമീപമാണ് സംഭവം.

മഴ പെയ്യാതിരിക്കുന്നതും ചൂടു കൂടുന്നതും കാരണം ഇത്തരത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് തുടര്‍ന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന് കാരണമായി അധികൃതര്‍ വരള്‍ച്ചയെ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും കുറ്റപ്പെടുത്തുന്നത് നദിയിലെ മലിനീകരണത്തെയാണ്.

ഇതേസംഭവം ആഴ്ചകള്‍ക്ക് മുമ്പും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നദിയില്‍ വിഷകരമായ ആല്‍ഗകള്‍ വന്‍തോതില്‍ വളര്‍ന്നിട്ടുണ്ടാകാമെന്നാണ് മറ്റൊരു നിരീക്ഷണം. അപകടകരമായ രീതിയില്‍ നദിയിലെ വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുമുണ്ട്.

പ്രതിസന്ധി പരിഹരിക്കാന്‍ മഴപെയ്ത് കൂടുതല്‍ വെള്ളം നദിയിലേക്ക് എത്തിണമെന്നാണ് അധികൃതര്‍ പറയുന്നത്. തീവ്രമായ വരള്‍ച്ചയാണ് ഓസ്ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ ഉഷ്ണതരംഗവും ഉണ്ടായി

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*