കുഞ്ഞുങ്ങളെ സ്മാർട്ടാക്കാൻ മീൻ വിഭവങ്ങൾ

കുഞ്ഞുങ്ങളെ സ്മാർട്ടാക്കാൻ മീൻ വിഭവങ്ങൾ

കുട്ടികളെ മിടുമിടുക്കരാക്കാൻ വഴികൾ തേടുകയാണോ നിങ്ങൾ? എന്നാൽ നിങ്ങളുടെ കുട്ടിയെ സ്മാർട്ടാക്കാൻ വിപണിയിൽ കാണുന്നതും പരസ്യത്തിൽ കാണുന്നതുമൊക്കെ തേടി ഇനി അലയേണ്ട. പകരം ഫിഷ് മോളി, മീൻ പൊള്ളിച്ചത്, മീൻ കറി എന്നിങ്ങനെയുള്ള നമ്മുടെ പ്രിയ മീൻ രുചിക്കൂട്ടുകൾ തന്നെ നമ്മുടെയും കുട്ടികളുടെയും ആഹാരത്തിൽ ഉൾപ്പെടുത്തുക.

കൂടാതെ ആഴ്ചയിലൊരിക്കലെങ്കിലും ഭക്ഷണത്തിന്‍റെ കൂടെ മീൻ കഴിക്കുന്ന കുട്ടികള്‍, അത് കഴിക്കാത്തവരെ അപേക്ഷിച്ച് ശരാശരി 4.8 മടങ്ങ് അധികം ഐ.ക്യു. ഉള്ളവരായി വളരുമെന്നാണ് പുതിയ പഠനങ്ങൾ.

എന്നാൽ മികച്ച ഐ.ക്യു. എന്നതിനു പുറമേ കുട്ടികളുടെ ആരോഗ്യത്തില്‍ സര്‍വ്വ പ്രധാനമായ ഉറക്കം നൽകാനും ഈ ഭക്ഷണക്രമം സഹായകരമാണ്. കുഞ്ഞുങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശരിയായ ഉറക്കത്തിന്‍റെ അഭാവം നന്നായി ഉറങ്ങാത്ത കുഞ്ഞുങ്ങളുടെ ആരോഗ്യം മറ്റു കുഞ്ഞുങ്ങളുടെ ആരോഗ്യവുമായി താരതമ്യം ചെയ്താൽ കുറവാണെന്ന് കാണാം.

അവിടെയും രക്ഷക റോളിലാണ് മീൻവിഭവങ്ങൾ നമുക്ക് മുൻപിൽ എത്തുന്നത്. യു.എസിലെ പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ ജിയാൻഗോങ് ല്യുവിന്‍റെ നേതൃത്വത്തില്‍ ചൈനയിലെ കുട്ടികളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തല്‍ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*