ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീന്‍ പുഴുവരിച്ച നിലയില്‍

കൊല്ലം: ക്രിസ്മസ് ദിവസം രാവിലെ ചന്തയില്‍ നിന്ന് വാങ്ങിയ ചൂര മീനില്‍ പുഴുവിനെ കണ്ടതായി പരാതി. കടയ്ക്കല്‍ സ്വദേശി സന്തോഷ് ഐരക്കുഴിയിലിനാണ്‌ ഈ ദുരനുഭവം.

ചന്തയില്‍ നിന്ന് വാങ്ങിയ ചൂരമീന്‍ വീടെത്തി നോക്കിയപ്പോള്‍ പുഴുവരിച്ച നിലയിലായിരുന്നു. ക്രിസ്മസ് പ്രമാണിച്ച്‌ ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന നടക്കുമ്പോഴാണ് പുഴുവരിച്ച മീന്‍ വിറ്റഴിക്കപ്പെടുന്നത്.

വലിയ ചൂര മീന്‍ നാലായി മുറിച്ചതില്‍ ഒരു കഷണമാണ് സന്തോഷ് വാങ്ങിയത്. പുഴു നുളയ്ക്കുന്ന മീനിനെക്കുറിച്ച്‌ കച്ചവടക്കാരെ വിവരമറിയിച്ചപ്പോള്‍ വേണമെങ്കില്‍ പണം തിരികെ നല്‍കാമെന്നാണ് മറുപടി നല്‍കിയത്.

അവരുടെ തണുത്ത പ്രതികരണത്തെ തുടര്‍ന്ന് സന്തോഷ് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ഐരക്കുഴി ചന്തയില്‍ മീന്‍ വില്‍പ്പന നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*