വലയില്‍ കുടുങ്ങിയ സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍

വലയില്‍ കുടുങ്ങിയ സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍

ജക്കാര്‍ത്ത: വലയില്‍ കുടുങ്ങിയ കുഞ്ഞു സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍. കുഞ്ഞു സ്രാവിന്റെ തലക്കു മനുഷ്യക്കുഞ്ഞിന്റെതിനോടു സാമ്യം.

ഇന്തോനീഷ്യയില്‍ നിന്നുള്ള മത്സ്യതൊഴിലാളി അബ്ദുള്ള നൂരനാണ് പിടികൂടിയ സ്രാവിന്റെ വയറിനുള്ളില്‍ നിന്നും മനുഷ്യമുഖമുള്ള സ്രാവിന്‍ കുഞ്ഞിനെ ലഭിച്ചത്. മത്സ്യബന്ധന തൊഴിലാളി തന്നെയാണ് ചിത്രം പങ്കുവെച്ചത്.

വലിയ സ്രാവാണ് ശരിക്കും പിടിയിലായത് പിറ്റേന്ന് വയറു പിളര്‍ന്നപ്പോള്‍ കിട്ടിയ മൂന്നു കുഞ്ഞുങ്ങളിലൊന്നിനാണ് മനുഷ്യത്തല കണ്ടെത്തിയത്. അതേസമയം മറ്റുള്ളവയുടെ മുഖത്തിന് ഈ മാറ്റം ഇല്ല.

ശനിയാഴ്ച പെപെല എന്ന ഭാഗത്ത് നിന്നാണ് താനും സഹോദരനും അബദ്ധത്തില്‍ ഒരു ഗര്‍ഭിണിയായ സ്രാവിനെ വലയില്‍ പിടിച്ചതെന്ന് അബ്ദുള്ള പറഞ്ഞു. സാധാരണ മത്സ്യങ്ങളുടെ കണ്ണുകള്‍ തലയുടെ വശങ്ങളിലായാണ് കാണപ്പെടുന്നത്.

എന്നാല്‍ ഇന്തോനീഷ്യയില്‍ ലഭിച്ച മനുഷ്യന്റെ കൈയ്യുടെ മാത്രം വലിപ്പത്തിലുള്ള ഈ സ്രാവിന്‍ കുഞ്ഞിന് മനുഷ്യരുടേതിനു സമാനമായ കണ്ണുകളും അതിനുതാഴെ അല്പം ഇടവിട്ട് മറ്റു മീനുകളില്‍ നിന്നും വ്യത്യസ്തമായി വായയുമാണുണ്ടായിരുന്നത്.

ജനനത്തിലെ ചെറിയ പിശകു കാരണം മുഖത്തിനു വന്ന മാറ്റങ്ങളാകാം കാഴ്ച വിരുന്നൊരുക്കിയതെന്ന് മറൈന്‍ സംരക്ഷണ ബയോളജിസ്റ്റും അരിസോണ സ്‌റ്റേറ്റ് യുനിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനുമായ ഡോ. ഡേവിഡ് ഷിഷ്മാന്‍ പറഞ്ഞു.

സംഭവമറിഞ്ഞതോടെ കാഴ്ച കാണാന്‍ എത്തുന്നവരുടെ തിരക്കാണിപ്പോള്‍ നാട്ടില്‍. പലരും വാങ്ങാനും താല്‍പര്യം കാണിക്കുന്നുണ്ട്. എന്നാല്‍, ഈ സ്രാവ് തനിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ വില്‍ക്കാതെ കാത്തിരിക്കുകയാണ് അബ്ദുള്ള.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*