തീവ്രവാദികള്‍ കടല്‍മാര്‍ഗ്ഗമോ..? കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്കും മുന്നറിയിപ്പ്
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പു പ്രകാരം കടല്‍മാര്‍ഗ്ഗം തീവ്രവാദികളെത്താന്‍ സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് നടപടി.
അസാധാരണമായ രീതിയില്‍ കടലിലെവിടെങ്കിലും അന്തര്‍വാഹിനികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് സൂചന ലഭിക്കുകയാണെങ്കില്‍ നാവികസേനയെയോ, ഫിഷറീസ് വകുപ്പിനെയോ അറിയിക്കണമെന്നാണ് ഇവര്‍ക്കുലഭിച്ച നിര്‍ദ്ദേശം.
ബാറ്ററി ചാര്‍ജ്ജിംഗിനായി ദിവസങ്ങളോളം കടലില്‍ മുങ്ങി കിടക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനികള്‍ മുകളിലേയ്ക്ക് വരുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്നാണ് എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.
Leave a Reply
You must be logged in to post a comment.