അനന്തുവിനെ ക്രൂരമായി കൊല്ലാക്കൊല ചെയ്തത് സിനിമയിലെ വയലന്‍സ് രംഗങ്ങളെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍
അനന്തുവിനെ ക്രൂരമായി കൊല്ലാക്കൊല ചെയ്തത് സിനിമയിലെ വയലന്‍സ് രംഗങ്ങളെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍
തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇനിയും എട്ടു പേരെ കൂടി പിടികൂടാനുണ്ട്.
മുഹമ്മദ് റോഷന്‍, കിരണ്‍ കൃഷ്ണന്‍ (ബാലു ), രാം കാര്‍ത്തിക്, അരുണ്‍ ബാബു, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മറ്റുള്ളവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.
ഉടന്‍ തന്നെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഒളിവില്‍ പോയവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേസിലെ പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കൊലപാതകത്തിനു പിന്നില്‍ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ അടിപിടിക്കേസ് മാത്രമല്ല കാരണമെന്നാണ് പൊലീസ് നിഗമനം. മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണ് കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുള്ളതെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള വിവരം.
അനന്തുവിനെ കൂട്ടികൊണ്ട് പോയത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത രീതിയിലാണെന്ന് പോലീസ് കരുതുന്നു. പ്രതികളുടെ സ്ഥിരം താവളത്തില്‍ എത്തിച്ച അനന്തുവിനെ വളരെ ക്രൂരമായാണ് പ്രതികള്‍ ഉപദ്രവിച്ചത്.
അന്യഭാഷാ ചിത്രങ്ങളിലെ ചില വയലന്‍സ് രംഗങ്ങളിലെ ക്രൂരതയ്ക്ക് സമാനമാണ്. കരിക്ക് കൊണ്ട് തലയ്ക്കടിച്ചും, ബീയര്‍ കുപ്പി തലയില്‍ അടിച്ചു പൊട്ടിച്ചും രണ്ടു കൈകളിലെ ഞരമ്പുകള്‍ മുറിച്ചു മണിക്കൂറുകളോളമാണ് വളരെ ക്രൂരമായി പീഡിപ്പിച്ചത്.
സംഭവ ദിവസം ഉച്ചമുതല്‍ തന്നെ പ്രതികള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലായിരുന്നു. പീഡിപ്പിച്ച് കൊല്ലണമെന്ന ഉദ്ദേശം തന്നെയായിരുന്നു പ്രതികള്‍ക്കെന്ന് പോലീസ് കരുതുന്നത്.
മാര്‍ച്ച് 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. അന്നേ ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യ കേന്ദ്രത്തില്‍ വച്ച് നടന്നിരുന്നു. ആഘോഷ പരിപാടിയില്‍ മദ്യവും മയക്കുമരുന്നും എല്ലാം ഉണ്ടായിരുന്നു.
ഇതിനിടെയാണ് അനന്തുവിനോട് പ്രതികാരം ചെയ്യാന്‍ പ്രതികള്‍ തീരുമാനിച്ചതും തട്ടിക്കൊണ്ട് വരുന്നതും കൊലപ്പെടുത്തുന്നതും. അനന്തുവിനെ മര്‍ദ്ദിക്കുന്നതിനായി കരിക്ക്, കല്ല്, കമ്പ് എന്നിവ ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. എന്നാല്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Leave a Reply