മുംബൈയില്‍ ഹോളി ആഘോഷത്തിനിടെ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു
ഹോളി ആഘോഷിക്കാന്‍ ബിച്ചിലെത്തിയ അഞ്ചുപേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ വാസൈ ഗോകുല്‍ പാര്‍ക്കിലാണ് രണ്ടു കുടംബങ്ങളിലെ അഞ്ചുപേര്‍ മരിച്ചത്. ഇവരുടെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ആകെ ഏഴുപേരാണ് രണ്ട് കുടുംബങ്ങളില്‍ നിന്നായി ഹോളി ആഘോഷിക്കാന്‍ ബിച്ചിലെത്തിയത്. ബീച്ചില്‍ കളിക്കുന്നതിനിടെ വലിയ തിരകളില്‍ അകപ്പെട്ട ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയും തുടര്‍ന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും നടത്തിയ തെരച്ചിലിലാണ് ബാക്കി നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
Leave a Reply